തെലുങ്കില്‍ ‘ബോബി’ ബിജു മേനോന്‍,ലൂസിഫര്‍ എത്തുക മാറ്റങ്ങളോടെ

മോഹന്‍ലാല്‍ – പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലനായി എത്തുന്നു. വിവേക് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷത്തില്‍ നയന്‍താര എത്തും.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മാതാക്കളായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!