മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്? പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. . ഇതില്‍ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

‘മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്.അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം.

അതേസമയം ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ്. 1998ല്‍ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!