വിശ്വാസവും അവിശ്വാസവുമല്ല ശ്രദ്ധയാണ് മുഖ്യമെന്ന് ഹരീഷ് പേരടി

921 മലബാര്‍ കലാപത്തിലെ രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തില്‍ നടന്‍ ഹരീഷ് പേരടി . രാജ്യത്ത് നടക്കുന്ന സമകാലിക പ്രശ്്നങ്ങള്‍ നേരിടാന്‍ സാധിക്കാത്തപ്പോള്‍ ഏതൊരു ഫാസിസ്റ്റ് മനസും ചരിത്രം അവര്‍ക്ക് വേണ്ടത് പോലെ വളച്ചൊടിക്കാന്‍ ശ്രമിക്കുമെന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍

‘രാജ്യം നേരിടുന്ന ഒരു പാട് സമകാലിക പ്രശ്നങ്ങളോട് അഭിമുഖികരിക്കാന്‍ പറ്റാതാവുമ്പോള്‍ ഏതൊരു ഫാസിസ്റ്റ് മനസ്സും ചരിത്രത്തിലെ അവര്‍ അടയാളമിട്ടു വെച്ച അവര്‍ക്ക് താത്പര്യമുള്ള ഒരു പ്രത്യേക പേജ് തുറന്ന് അത് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വീണ്ടും വായിക്കും. അങ്ങിനെ ജനകിയ പ്രശനങ്ങളെ മുഴുവന്‍ ജനങ്ങളില്‍ നിന്ന് മായിച്ച് കളഞ്ഞ് അതിന്റെ മറവില്‍ അവര്‍ പുതിയ കച്ചവടങ്ങള്‍ നടത്തും. ഇരു മത വിഭാഗങ്ങളിലെയും വര്‍ഗ്ഗീയ വാദികള്‍ മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിച്ച് പരസ്പ്പരം വളമിട്ട് തഴച്ച് വളരും.

ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ആധുനിക മനുഷ്യന്റെ തലച്ചോറുള്ളവര്‍ നല്ല ശ്രദ്ധയോടെ വേണം ഇതില്‍ പങ്കെടുക്കാന്‍ വിശ്വാസവും അവിശ്വാസവുമല്ല ആധുനിക മനുഷ്യന് ശ്രദ്ധയാണ് മുഖ്യം. ത്തരം മനുഷ്യര്‍ ഇരു വിഭാഗങ്ങളിലേയും വര്‍ഗ്ഗീയതയെ തുറന്നു കാട്ടുന്ന പൊതു സ്ഥലത്ത് വേണം നിലയുറപ്പിക്കാന്‍.

ഇല്ലെങ്കില്‍ ഇന്നത്തെ രാജ്യവും ഇന്നത്തെ മനുഷ്യന്റെ ജീവിതവും അപകടത്തിലാവും. നാളത്തെ തലമുറക്ക് നമ്മുടെ നല്ല ചരിത്രം വായിച്ച് മുന്നോട്ട് പോവേണ്ടതുണ്ട്. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. ഒരിക്കലും പിന്നോട്ടല്ല. നല്ല രാജ്യത്തിനു വേണ്ടി. നല്ല സമൂഹത്തിനു വേണ്ടി. നല്ല മനുഷ്യര്‍ക്ക് വേണ്ടി.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!