മാലിക്കിന് വിമർശനം ,സ്വന്തം ചിത്രം വന്നപ്പോൾ ആവിഷ്കാര സ്വാതന്ത്രം

ലിജിന്‍ ജോസിന്റെ സംവിധാനത്തില്‍ ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് നജീം കോയയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ കുത്തിപൊക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്തു വന്ന സമയത്ത് നജീം കോയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചര്‍ച്ചയ്ക്ക് ആധാരം. ‘ഇടതുപക്ഷത്തേയും ബിജെപിയെയും ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയ മാലിക്, ഇസ്ലാം എന്നാല്‍ കള്ളക്കടത്തും തോക്കും ലക്ഷദ്വീപിലെ ഒളിവ് ജീവിതവും’ എന്നായിരുന്നു നജീമിന്റെ പോസ്റ്റ്.

ഇത്തരത്തില്‍ പരസ്യമായി വര്‍ഗീയ പ്രചരണം നടത്തിയ ആള്‍ സ്വന്തം ചിത്രത്തില്‍ ആവിഷ്‌കാര സ്വാതന്ത്യ്രത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നതാണ് വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!