പണം ആര്യ തട്ടിയെടുത്തുവെന്ന പരാതി: ഒടുവില്‍ സത്യാവസ്ഥ പുറത്ത്

ആര്യ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയില്‍ സത്യാവസ്ഥ പുറത്ത്. ആര്യയുടെ പേരില്‍ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ അര്‍മന്‍ (29), ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയില്‍ നിന്നും ഇവര്‍ 65 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആര്യ ആണെന്ന വ്യാജേനയാണ് പ്രതികള്‍ ചാറ്റ് ചെയ്തിരുന്നത്. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോള്‍ വിവാഹം ചെയ്യാമെന്നും പറഞ്ഞതായി യുവതി പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ സൈബര്‍ പൊലീസ് ആര്യയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലായിരുന്നു പ്രതികള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!