താരപുത്രിയുടെ മകൾ പക്ഷെ അവർ എന്നോടും അത് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി വരലക്ഷ്മി

 

പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പോലും സിനിമാ മേഖലയില്‍ പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. ആളുകളെ തുറന്നുകാട്ടിയാൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായി വരലക്ഷ്മി പറഞ്ഞു. അത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൌച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താൻ സ്വന്തം കാലിൽ നിൽക്കുന്നു. 25 സിനിമകൾ ചെയ്തു. 25 നിർമ്മാതാക്കൾക്കും നല്ല സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. 29ആം സിനിമയിൽ ഒപ്പിടുകയും സന്തുഷ്ടയാണ് താനെന്നും വരലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!