തലവേദനയുള്ള കേസാണ്, ഭയങ്കര ജോലിയാകും’; തുറന്നു പറഞ്ഞ് ശ്രീനാഥ് ഭാസി

ഹോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്റെ മകന്‍ ആന്റണി ആയാണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ വേഷമിട്ടത്. ചിത്രത്തിലേത് പോലെ സിനിമ സംവിധാനത്തെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് പറയുന്നത്.

ഹോമിലെ ആന്റണിയെ പോലെ താന്‍ ഇതുവരെ സിനിമ സംവിധാനത്തെ കുറിച്ച് ആലോച്ചിച്ചിട്ടില്ല. അതൊരു ഭയങ്കര ജോലിയാണ്. തലവേദനയുള്ള കേസാണ്. ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം താന്‍ അങ്ങനെ ആലോചിച്ചിട്ടില്ല എന്ന് ശ്രീനാഥ് ഭാസി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ചും താരം ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!