700 കോടി ബഡ്ജറ്റില്‍ രാമായണ

ദംഗല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നിതേഷ് തിവാരി. ഗുസ്തി പ്രമേയമാക്കി ഒരുക്കിയ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ദംഗലിന് ശേഷം ചിച്ചോരെ എന്ന സിനിമയും സംവിധായകന്റെതായി വിജയമായി. സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 2019ല്‍ മികച്ച ഹിന്ദി ചിത്രത്തിനുളള ദേശീയ പുരസ്‌കാരം ചിച്ചോരെ നേടിയിരുന്നു

ചിച്ചോരയ്ക്ക് ശേഷമാണ് രാമായണ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധായകന്‌റെതായി വാര്‍ത്തകളില്‍ നിറഞ്ഞത്. വലിയ കാന്‍വാസില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ എഴുതിയത് ശ്രീധര്‍ രാഘവനാണ്. മോം എന്ന ചിത്രം എടുത്ത രവി ഉദയവാറിനൊപ്പം ചേര്‍ന്നാണ് നിതേഷ് തിവാരി രാമായണ സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബുവും ഋത്വിക്ക് റോഷനും പ്രധാന വേഷങ്ങളില്‍ എത്തുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. രാമനായും രാവണനായും ആണ് ഇവരെ പരിഗണിച്ചിരുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂറാണ് രാമന്‌റെ റോളില്‍ എത്തുന്നതെന്നും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!