വിശ്വസിച്ച നിര്‍മ്മാതാവിന് പണം നഷ്ടം’; പിടികിട്ടാപ്പുള്ളിയുടെ സംവിധായകന്‍ പറയുന്നു

‘പിടികിട്ടാപ്പുള്ളി’ ചിത്രം ടെലഗ്രാമില്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഇന്ന് റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ടെലിഗ്രാമില്‍ വ്യാജ പതിപ്പ് എത്തുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ അറിയിച്ചു. ജിയോ പ്ലാറ്റ്‌ഫോമിലൂടെ തന്നെ സിനിമ കാണാനും സംവിധായകന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.

സംവിധായകന്റെ വാക്കുകള്‍:

11 മണിക്കായിരുന്നു സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രിയോട് കൂടി ഒരുപാട് പേര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ആളുകളുടെ വിളി വരുന്നത്, പുതുമുഖ സംവിധായകനെ സംബന്ധിച്ചടത്തോളം സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സത്യത്തില്‍ എനിക്ക് സങ്കടമാണ് തോന്നുന്നത്. പടം ഇപ്പോള്‍ തന്നെ ടെലിഗ്രാമിലൂടെ പുറത്തുവന്നു എന്ന കാര്യമാണ് വിളിക്കുന്നവര്‍ക്ക് പറയാനുണ്ടായിരുന്നത്.

2016 മുതലുള്ള എന്റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. നാലര കൊല്ലം ഞാന്‍ ഈ സിനിമയ്ക്കായി ജീവിതം മാറ്റുവച്ചു. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യം. എന്നെ വിശ്വസിച്ച് പണം മുടക്കിയ നിര്‍മ്മാതാവുണ്ട്. ജിയോ പോലുള്ള പ്ലാറ്റ്‌ഫോം സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് വാങ്ങുകയും ചെയ്തു. എന്നിട്ടും ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍ നിന്നു തന്നെ ചിത്രം ലീക്ക് ആയി.

സംഭവിക്കാന്‍ പോകുന്നത് ഇനി ഇവര്‍ മലയാള സിനിമകള്‍ വാങ്ങാതെയാകും. ഇതാണല്ലോ അവസ്ഥ. എന്നെപ്പോലെ സിനിമ കണ്ടു നടക്കുന്ന സംവിധായകരുടെ അവസ്ഥയും പരിപാകരമാകും. ടെലിഗ്രാമില്‍ സിനിമ കണ്ടു എന്ന് പറഞ്ഞ് ഇനി ദയവ് ചെയ്ത് ആരും എന്നെ വിളിക്കരുത്. നല്ല മനസുള്ളവര്‍ ജിയോ പ്ലാറ്റ്‌ഫോമിലൂടെ തന്നെ സിനിമ കാണണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!