ചരിത്രം വളച്ചൊടിച്ചതിനെതിരെ മരക്കാര്‍ കുടുംബം രംഗത്ത്

 

കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രദർശനം പ്രതിസന്ധിയിലാക്കി എതിർപ്പുമായി മരക്കാർ കുടുംബം. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 100 കോടി ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രം ഈ മാസം 26ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മരക്കാര്‍ കുടുംബാംഗങ്ങളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!