സംസാരിക്കാന്‍ കൂടി വയ്യ: കണ്ണന്‍ സാഗര്‍

എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടും തനിക്കും രോഗം ബാധിച്ചെന്ന് നടന്‍ കണ്ണന്‍ സാഗര്‍. കഴിക്കാനോ, ശ്വസിക്കാനോ, സംസാരിക്കാനോ വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ എന്ന് കണ്ണന്‍ സാഗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ഈ കുറിപ്പ് എഴുതാന്‍ തന്നെ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എടുത്തുവെന്നും കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കണ്ണന്‍ സാഗറിന്റെ കുറിപ്പ്:

അഞ്ചു ദിസങ്ങള്‍ ആയി ഞാന്‍ കൊറോണക്ക് കീഴ്‌പ്പെട്ടിട്ടു… രണ്ടു വര്‍ഷകാലം അതുപോലെ സൂക്ഷിച്ചു, ലിറ്റര്‍ കണക്കിന് സാനിറ്റീസര്‍ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്‌ക് ധരിച്ചും, സാമൂഹിക അകലം അതുപോലെ പാലിച്ചും ഞാന്‍ കൊറോണയെന്ന മഹാമാരിയെ പുച്ഛിച്ചു, ആത്മ ധൈര്യത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു…

പക്ഷേ, വിട്ടില്ല പിടികൂടി, ശരീരവേദന, ശ്വാസം മുട്ടല്‍, തലവേദന,പനി, മണവും, രുച്ചിയും എപ്പഴോ നഷ്ട്ടപെട്ടു, ശരീരം വലിഞ്ഞു മുറുകുന്നപോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും… കൊറോണ എന്നേ അവന്റെ കൈകളില്‍ ഇട്ടു താണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവന്‍ പിടിമുറുക്കിയാല്‍ അനങ്ങാന്‍ പോലും പറ്റില്ല…

വീട്ടുകാരുടെ ആദി അവരെ സേഫ് ആക്കാന്‍ ശ്രമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുമ്പോഴും എന്റെ പാത്രം വെച്ചിട്ട് ഞാന്‍ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,’കുറവുണ്ടോ ‘ഉണ്ടെന്നല്ലാതെ എന്തുപറയാന്‍, ഇച്ചിരി ഭക്ഷണം കഴിക്കാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും സമയം ഞാന്‍ എടുത്തിട്ടില്ല, മൂന്നോ നാലോ പിടി അകത്താക്കി പാത്രം മാറ്റിവെക്കും.

സുഹൃത്തുക്കളും ബന്ധുക്കളും ഫോണ്‍ വഴി ഓടിപ്പോകുന്ന ഫ്‌ളൈറ്റിലെ പൈലറ്റിനു നിര്‍ദ്ദേശം കൊടുക്കുന്നപോലെ വിളിവരും, സത്യത്തില്‍ സംസാരിക്കാന്‍ കൂടിവയ്യ, പലചിന്തകളും മനസില്‍ ഓടിവരും, ഞാന്‍ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്, മദ്യപാനവും, പുകവലിയും മറ്റു ലഹരികള്‍ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതുകൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം…

ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈത്തൊഴുതു പറയുകയാ പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം, ഏതു സമയം എന്തു ബുദ്ധിമുട്ട് എന്നു പറയാന്‍ വയ്യാത്ത അവസ്ഥ, ഞാന്‍ ഈ എഴുതി ഇടുന്നത് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എടുത്തു,…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!