മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോൾ മാത്രമല്ല ,പ്രിയന് കൊടുക്കാതിരിക്കുമ്പോളും രാഷ്ട്രീയമുണ്ട്

മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കാത്തതിന് കാരണമെന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്. എന്നാല്‍ അത് മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അങ്ങിനെയാണെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടതും കൂട്ടിവായിക്കണമെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്… അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്… (കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല…ഇന്ത്യയില്‍ നല്ല പടമാണ് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.) ഇവര്‍ രണ്ടും പേരും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്…

എന്നിട്ടും കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന് പറയാന്‍ ബ്രിട്ടാസിനെ പോലെ ആര്‍ക്കാണ് യോഗ്യതയുള്ളത്…സത്യം പറയുന്നവനാണ് സഖാവ് …പക്ഷെ അത് ഏക പക്ഷിയമായ അര്‍ദ്ധസത്യമാവരുത്…

പിന്നെ രാഷ്ട്രീയം ഉറക്കെ പറയുന്നവരുടെ സ്ഥിതി കട്ടപൊക…അതുകൊണ്ടാണ് എന്റെ എല്ലാ നാടകങ്ങളും സിനിമകളും കഴിഞ്ഞാല്‍ എന്നില്‍ നിന്ന് തന്നെ ഒരു സോപ്പുപെട്ടി ഞാന്‍ ഏറ്റു വാങ്ങുന്നത്…സമാധാനമായി ഉറങ്ങുന്നത്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!