ആ സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയമാണ്: മോഹന്‍ലാല്‍

കോമഡി ചിത്രങ്ങള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍. കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു. നേരത്തെ കൈരളി ചാനലില്‍ എത്തിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ല.

നമുക്ക് പ്രായത്തിന് അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതു പോലെ സിനിമയും മാറും. ആ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്. തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്.

ഇതുവരെ താന്‍ ചെയ്ത കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടി വരാത്തതാണ് അത്തരം കാറ്റഗറികള്‍ തിരഞ്ഞെടുക്കാത്തതിന് പിന്നില്‍. വൈകാതെ തന്നെ ഒരു കോമഡി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!