ത്രില്ലര്‍ ചിത്രം ‘കാനഗസട്ടം’ ഏകം ഒടിടി ഡോട്ട് കോമില്‍

തമിഴ് ത്രില്ലര്‍ ചിത്രം ‘കാനഗസട്ടം’ ഏകം ഒടിടി ഡോട്ട് കോമില്‍ റിലീസായി. നവാഗതരായ കൃഷ്ണകുമാര്‍ കെ.ജെ, യൂസഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌ക്രിപ്ടേസ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നിര്‍മല്‍ രാജ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹണം, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് സംവിധായകന്‍ കൃഷ്ണകുമാര്‍ ആണ്. മദ്യപാനിയായ ഭര്‍ത്താവിന് ഒരു കുറ്റകൃത്യം മറക്കുന്നതിന് സഹായിക്കാന്‍ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തണം.

അതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യൂസഫ് സുല്‍ത്താന്‍, അഭിരാമി, കാര്‍ത്തിക് ഗിക്കി, രഞ്ജിത്ത് കുമാര്‍, ഗബ്രിയേല്‍ പെരസ്, മുകേഷ് ശൈലപ്പന്‍, മണി ശങ്കര്‍, ജോണ്‍സണ്‍ സോളമന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!