ഹോമിനെ പ്രശംസിച്ച് കെ ജിഎഫ് സംവിധായകന്‍

റോജിന്‍ സംവിധാനം ചെയ്ത ഹോം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് എ ആര്‍ മുരുഗദോസിനെപ്പോലെ അന്യ ഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും വന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട് തന്റെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ബിഗ് ബജറ്റ് കന്നഡ ചിത്രം ‘കെജിഎഫ് ’ന്റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ.

എന്തൊരു ഗംഭീര സിനിമയാണ് ഹോം. ഹൃദയത്തെ തൊടുന്ന ചിത്രം. ഈ ചിത്രം തെരഞ്ഞെടുത്തതിന് പ്രൈം വീഡിയോയ്ക്ക് നന്ദി. വിജയ് ബാബു, നിങ്ങളുടെ കുപ്പായത്തില്‍ ഒരു പതക്കം കൂടിയാവുന്നു ഈ ചിത്രം.

ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും എല്ലാവരും നന്നായി. ഈ ചിത്രം റെക്കമന്റ് ചെയ്ത വിജയ് സുബ്രഹ്‌മണ്യത്തിന് നന്ദി. മികച്ച വര്‍ക്ക് റോജിന്‍ തോമസ്”, എന്നാണ് കാര്‍ത്തിക് ഗൗഡ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെയും ഓരോ താരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!