തെന്നിന്ത്യൻ സൂപ്പര്‍ താരങ്ങളായ വിജയ് – വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന മാസ്റ്റർ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. രത്ന കുമാറും ലോകേഷും ചേർന്നാണ് മാസ്റ്ററിന്റെ കഥ എഴുതിയിരിക്കുന്നത്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ആരാധകർ ഏറെ ആവേശത്തിലാണ് മാസ്റ്റർ റിനുവേണ്ടി കാത്തിരിക്കുന്നത്.