മഞ്ജു വാര്യര്‍ ആയിരുന്നു കയറ്റം സിനിമയില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി: സനല്‍കുമാര്‍ ശശിധരന്‍

കയറ്റം സിനിമയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മഞ്ജു വാര്യര്‍ ആണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ക്ക് തന്റെ സംവിധാന ശൈലിയുമായി ചേര്‍ന്നു പോകാനാകുമോ എന്ന് വലിയ ആശങ്കയുണ്ടായിരുന്നു എന്നാണ് സനല്‍കുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഹിമാചലിലെ ചിത്രീകരണ സമയത്തുണ്ടായ വെള്ളപ്പൊക്കം, അപകടം നിറഞ്ഞ ട്രെക്കിംഗ്, പുതിയ ഭാഷയുണ്ടാക്കല്‍ എന്നിവയില്‍ ഏതായിരുന്നു സിനിമയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകമെന്ന ചോദ്യത്തിന്, ഇതൊന്നുമല്ല മഞ്ജു വാര്യര്‍ ആയിരുന്നു ആ വെല്ലുവിളി എന്നാണ് സനല്‍ പറയുന്നത്.

പരമ്പരാഗത സിനിമാ മേഖലയില്‍ കഴിവ് തെളിയിച്ച നടിയാണ് മഞ്ജു വാര്യര്‍. അവര്‍ക്ക് തന്റെ സംവിധാന ശൈലിയുമായി ചേര്‍ന്നു പോകാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം രാത്രി വരെയും ഇതു തന്നെയായിരുന്നു മനസിലെ ആശങ്ക.

പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ മഞ്ജു തങ്ങളുടെ രീതികളുമായി പൂര്‍ണമായും ഇഴുകിച്ചേര്‍ന്നു. വിചാരിക്കാത്ത എന്തെങ്കിലും സംഭവിച്ചാല്‍ അത് കഥയുടെ ഭാഗമാക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അത്തരത്തിലായിരുന്നു കയറ്റത്തിന്റെയും ചിത്രീകരണം നടന്നതെന്നും സംവിധായകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!