ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി കൈദി, കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ അൻപ് അറിവും പ്രഭുദേവയും ഒരുമിക്കുന്ന ചിത്രം ‘പൊൻ മാണിക്യവേൽ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആക്ഷന്‍-സസ്പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മാർച്ച് 6ന് തിയേറ്ററുകളിലെത്തും.