അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’, ടൈറ്റില്‍ പോസ്റ്റര്‍

അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കലും എസ്.ജെ സിനുവും ഒന്നിക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് തേര് നിര്‍മ്മിക്കുന്നത്.

ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. .

ജിബൂട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി 6 മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായി നില്‍ക്കെയാണ് പുതിയ പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ് വന്നതെന്നതും കൗതുകകരമാണ്. കുടുംബകഥയുടെ പാശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഗവണ്മെന്റിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സെപ്തംബര്‍ 1-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍. ജെ. നില്‍ജ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മൊഹമ്മദ്, സംഗീതം: യാക്‌സന്‍ & നേഹ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!