രോഹിത് വി. എസ് ചിത്രത്തിലേക്ക് നായികയെ തേടുന്നു

ടോവിനോ തോമസ്, സുമേഷ് മൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കള’യ്ക്കു ശേഷം രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു.

മികച്ച അഭിനയ പാഠവമുള്ള, 18-30 വയസിനിടയില്‍ പ്രായമുള്ള ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള കഴിവുറ്റ പ്രതിഭയെയാണ് കഥാപാത്രം ആവശ്യപ്പെടുന്നത്. കായികാഭ്യാസങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന ഉണ്ടായിരിക്കും.

താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ അവരുടെ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും, ഒരു മിനുറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും +91 963388031 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അല്ലെങ്കില്‍ adventurescompanycastingcall@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ അയക്കാവുന്നതാണ്. കാസ്റ്റിംഗ് കോളിന് വേണ്ടിയുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 05, 2021.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!