മികച്ച സീരിയലിന് അവാര്‍ഡില്ല

29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലിനും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കാണുന്ന പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടു.

സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ ജൂറി കടുത്ത ആശങ്ക രേഖപ്പെടുത്തി. മികച്ച സീരിയലുകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ചാനല്‍ മേധാവിമാരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അവാര്‍ഡ്. ‘കഥയറിയാതെ’ എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂര്‍ മികച്ച നടനുള്ള അവാര്‍ഡും സ്വന്തമാക്കി.

പുരസ്‌കാരങ്ങള്‍:

കഥാ വിഭാഗം

മികച്ച നടി- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം)
മികച്ച നടന്‍ – ശിവജി ഗുരുവായൂര്‍ ( കഥയറിയാതെ)
മികച്ച രണ്ടാമത്തെ നടി- ശാലു കുര്യന്‍ (അക്ഷരത്തെറ്റ്)
മികച്ച രണ്ടാമത്തെ നടന്‍- റാഫി (ചക്കപ്പഴം)
മികച്ച ഹാസ്യപരിപാടി- മറിമായം
മികച്ച ബാലതാരം- ഗൗരി മീനാക്ഷി (ഒരിതള്‍)
മികച്ച ടെലിഫിലിം- കള്ളന്‍ മറുത
മികച്ച കഥാകൃത്ത്- അര്‍ജുന്‍ കെ (കള്ളന്‍ മറുത)
മികച്ച ബാലതാരം- ഗൗരി മീനാക്ഷി
മികച്ച ഛായാഗ്രാഹകന്‍- ശരണ്‍ ശശിധരന്‍ (കള്ളന്‍ മറുത)
മികച്ച ടിവി ഷോ- റെഡ് കാര്‍പെറ്റ് (അമൃത)
മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആര്‍ (കോമഡി മാസ്റ്റേഴ്‌സ്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- മീര

കഥേതര വിഭാഗം

മികച്ച അവതരണം- രാജശ്രീ വാര്യര്‍ ( സൗമ്യം, ശ്രീത്വം, ഭാവദ്വയം), ബാബു രാമചന്ദ്രന്‍ (വല്ലാത്തൊരു കഥ)
മികച്ച അവതാരകന്‍/ഇന്റര്‍വ്യൂവര്‍- കെ ആര്‍ ഗോപീകൃഷ്ണന്‍
മികച്ച വാര്‍ത്താ അവതാരക- രേണുജ എന്‍ ജി (ന്യൂസ് 18)
മികച്ച കമന്റേറ്റര്‍- സി അനൂപ് (പാട്ടുകള്‍ക്ക് കൂടൊരുക്കിയ ആള്‍)
മികച്ച ഡോക്യുമെന്ററി- നന്ദകുമാര്‍ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസി
മികച്ച ന്യൂസ് ക്യാമറാമാന്‍- ജെയ്ജി മാത്യു
മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്- മുഹമ്മദ് അസ്ലം (മീഡിയ വണ്‍)
മികച്ച ടിവി ഷോ (കറന്റ് അഫയേഴ്‌സ്)- സ്‌പെഷല്‍ കറസ്പോണ്ടന്റ് (അപര്‍ണ്ണ കുറുപ്പ്), ന്യൂസ് 18 കേരളം
മികച്ച കുട്ടികളുടെ പരിപാടി- ഫസ്റ്റ്‌ബെല്‍, കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി എസ് രതീഷ് തയ്യാറാക്കിയ പരിപാടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!