സിനിമകള്‍ക്ക് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് ഐറേനിയോസ് മെത്രാപ്പൊലീത്ത

നാദിര്‍ഷ ചിത്രം ഈശോയില്‍ തുടങ്ങിയ സിനിമാപ്പേര് വിവാദം ഇപ്പോഴും അടങ്ങിയിട്ടില്ല. ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം എന്ന ആരോപണത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്ത് വന്നത് നിരവധി പേരാണ്. ഇപ്പോഴിതാ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും എന്ന സംവാദത്തില്‍ ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്ത പറഞ്ഞ വാക്കുകള്‍ വിവാദമാകുകയാണ്.

ഈശോ എന്ന പേര് മാത്രമിട്ടാല്‍ മതി ഒരു പരസ്യവും കൂടാതെ നിര്‍മ്മാതാവിന് നല്ല സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് മെത്രാപോലീത്ത പറയുന്നു. 80- 90 കാലഘട്ടത്തിലെ സിനിമകള്‍ വളരെ പോസിറ്റീവായ ക്രൈസ്തവ ബിംബങ്ങളാണ് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇവ പാടേ മാറ്റപ്പെട്ടു. ഇതിന് പിന്നില്‍ തീര്‍ച്ചയായും ഹിഡന്‍ അജണ്ടയുണ്ട്.

ലൂസിഫര്‍ സിനിമയുടെ കാര്യമെടുക്കാം. അവര്‍ ലൂസിഫര്‍ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്, ഉദ്ദേശ്യം വ്യക്തമല്ലേ. വലത് ചെവിയില്‍ കടുക്കനുമിട്ട് മുടി കട്ട് ചെയ്യുന്നതില്‍ പോലും ഇത്തരം പൈശാചിക ബിംബങ്ങള്‍ കാണാം മമ്മൂട്ടി കോടികള്‍ വാങ്ങിയിട്ടാണ് വലതുചെവിയില്‍ കടുക്കനിടുന്നത്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!