ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചു: ശ്രീകാന്ത് മുരളി

2016ലിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവില്‍ അഡ്വ. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നടന്‍ ശ്രീകാന്തിന്റെ അഭിനയജീവിതത്തിന് തുടക്കമായത്. ഇപ്പോഴിതാ വളരെ യാദൃശ്ചികമായാണ് താന്‍ അഭിനയ രംഗത്തേക്ക് വന്നതെന്നാണ് നടന്റെ വെളിപ്പെടുത്തല്‍. ‘വിനീത് ശ്രീനിവാസനോട് പല കഥകള്‍ പറയാറുണ്ടായിരുന്നു. ഒരു കഥ വിനീതിന് വളരെ ഇഷ്ടമായി. ഒരു ദിവസം എന്നെ വിളിച്ച് ആ കഥയെ കുറിച്ച് നിവിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കാനും പറഞ്ഞു.

അങ്ങനെ സിനിമാസെറ്റിലേക്ക് ചെന്നു. സന്ധ്യസമയമായിട്ടുണ്ടായിരുന്നു. എങ്കിലും ലൈറ്റിങ്ങൊക്കെ നടത്തി പകല്‍വെളിച്ചത്തില്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. അവിടെ വെച്ച് എന്നെ അഡ്വക്കറ്റിന്റെ വേഷത്തില്‍ അഭിനയിപ്പിച്ചു,’ ശ്രീകാന്ത് പറയുന്നു.

ഒരു ദിവസം പെട്ടെന്ന് സിനിമയില്‍ അഭിനയിക്കാന്‍ പറയുമ്പോള്‍ അതങ്ങനെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുമോയെന്ന ചോദ്യത്തിനും ശ്രീകാന്ത് മറുപടി നല്‍കുന്നുണ്ട്. സിനിമയില്‍ എന്തെങ്കിലുമാകണമെന്നും ആ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിച്ച് വര്‍ഷങ്ങളോളം അവിടെ ജോലി ചെയ്തുവരുന്ന തന്നെ പോലുള്ളവര്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരിക്കുമെന്നും ശ്രീകാന്ത് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!