ഈ തെണ്ടി കൊണ്ടു വരുന്ന സംഭാഷണം അടിപൊളിയാണല്ലോ! എന്നായിരുന്നു നിവിന്റെ കമന്റ്

അജു വര്‍ഗീസ് നിര്‍മ്മാണ പങ്കാളിയായി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’യെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ അജു. ധ്യാന്‍ ആ സിനിമയില്‍ അവസാന നിമിഷം നടത്തിയ രസകരമായ ചെറുത്തു നില്‍പ്പിനെക്കുറിച്ചും ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അജു വെളിപ്പെടുത്തി.

‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയുടെ സമയത്ത് വിനീത് എന്നെ സാമ്പത്തികമായി സഹായിച്ചിരുന്നു. വലിയ ഒരു തുക നല്‍കിയാണ് സഹായിച്ചത്. തിരിച്ചു കൊടുക്കണോ, വേണ്ടയോ എന്നുള്ള ആലോചനയിലാണ്. വിനീതുമായി എനിക്ക് തമാശ ബന്ധമല്ല, കുറച്ചൂടി സീരിയസ് ആണ്. എന്റെ ഗുരുവാണല്ലോ! പുള്ളിയോട് അതിന്റെ ബഹുമാനം ഉണ്ട്.

ധ്യാനുമായിട്ടാണ് ഞാന്‍ കൂടുതല്‍ കമ്മ്യുണിക്കേറ്റ് ചെയ്യുന്നത്. എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളെന്ന നിലയില്‍ വിനീതിന്റെ പ്ലസും മൈനസും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ധ്യാനിന്റെ പ്ലസ് പറഞ്ഞാല്‍ ലാസ്റ്റ് നിമിഷം അവന്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ അവസാന ഭാഗത്ത് ശ്രീനിവാസന്‍ സാറിന്റെ കാലു പിടിച്ചു നിവിന്‍ കരയുന്ന ഒരു രംഗമുണ്ട്.

അത് ധ്യാന്‍ അവിടെ ഇരുന്നു എഴുതിയതാണ്. അതില്‍ അത്രത്തോളം ഹ്യൂമര്‍ ഉണ്ടായിരുന്നു. ലാസ്റ്റ് നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടു വരുന്ന സംഭാഷണം അടിപൊളിയാണല്ലോ! എന്നായിരുന്നു നിവിന്റെ കമന്റ്’. അജു വര്‍ഗീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!