ശരീര പ്രദര്‍ശനം ഒരു കലയാണ്; തുറന്നുപറഞ്ഞ് മോഡല്‍

ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്ന കാലമാണിത്. ഇത്തരം ചിത്രങ്ങള്‍ക്കെതിരെ സൈബര്‍ സദാചാര വാദികളുടെ ആക്രമണവും ഉണ്ടാകാറുണ്ട് വസ്ത്രം അല്‍്പം കുറഞ്ഞു , ശരീരത്തോട് ഇറുകി പിടിച്ചു കിടക്കുന്നതാണ് എന്നിങ്ങനെ പരാതികളുടെ ഒരു നീണ്ട നിര തന്നെ ഇക്കൂട്ടര്‍ക്ക് പറയാനുണ്ടാകും. സാധാരണ സെലിബ്രിറ്റികള്‍ ഇതിനെതിരെ പരസ്യമായി പ്രതികരിച്ച് രംഗത്ത് വരാറുമുണ്ട് . ഇപ്പോഴിതാ ഈ വിഷയത്തില്‍ ബോള്‍ഡ് ഫോട്ടോ ഷൂട്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മോഡല്‍ സ്മൃതി പ്രതികരിച്ചിരി്കകുകയാണ്. ബ്ലാക്ക് ഡാലിയ എന്ന് അറിയപ്പെടുന്ന സ്മൃതി തന്റെ ഫോട്ടോഷൂട്ടുകള്‍ക്ക് നേരെ ഉയര്‍ന്ന വിമര്ശങ്ങള്ക്ക് ഒരു അഭിമുഖത്തില്‍ മറുപടി പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറാണ്, വിവാഹത്തിന് ശേഷം രണ്ടു കുട്ടികളുടെ അമ്മയായി, പ്രസവവും അതിന് ശേഷമുള്ള തടി കൂടലുമെല്ലാം തന്റെ പാഷന് ഒരു വിലങ്ങു തടിയായി നിന്നപ്പോള്‍ തന്റെ ഒരു മോഡല്‍ സുഹൃത്ത് ആണ് പ്രചോദനം ആയത്. ഒരു മോഡല്‍ ആകാന്‍ വേണ്ടത് അത് ചെയ്യാനുള്ള ശക്തമായ അഭിനിവേശവും കോണ്‍ഫിഡന്‍സ് ആണ്, അല്ലാതെ നിറമോ തടിയോ ഒന്നുമല്ല, കൂടെ കട്ടയ്ക്ക് നില്‍ക്കാന്‍ ഒരാളുണ്ടാവണം.

വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യാനും മടിയില്ല. വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്‌ബോള്‍ സമൂഹത്തിനു ധാരണ ആ പെണ്‍കുട്ടി മോശം സ്വഭാവത്തിലുള്ളതാണ് എന്നതാണ്. എന്നാല്‍ അവ ഇത്തരത്തില്‍ ഉള്ള ശരീര പ്രദര്‍ശനം ഒരു കലയാണ്. ഫോട്ടോഷൂട്ടിനെ ഒരു ആര്‍ട്ട് ആയാണ് ഞാന്‍ കാണുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അതിനുള്ള പ്രാധാന്യവും വലുതാണ്. മോഡലിങ്ങില്‍ ശരീരം പ്രദര്‍ശനം നടത്തുന്നത് ഒരു കലയുടെ ഭാഗമാണ്, അത് ശാരീരികമായി വഴങ്ങി കൊടുക്കാനും സുഖത്തിനും വേണ്ടിയല്ല മോഡലുകള്‍ ഈ മേഖല തിരഞ്ഞെടുത്തതെന്നാണ് ചിലര്‍ക്ക് കൊടുക്കാനുള്ള മറുപടി. അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!