മലയാളികളുടെ യുവ സൂപ്പർതാരം പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത ‘വിമാനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചുവന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തൊരു നടിയാണ് ദുര്‍ഗ.മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയെക്കുറിച്ച് പലയിടത്തും പറഞ്ഞിട്ടുമുണ്ട് അവർ . ഇപ്പോഴിതാ മോഹന്‍ലാല്‍ പകര്‍ത്തിയ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.
‘ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക’, ഫേസ്ബുക്കിൽ ചിത്രത്തിനോടൊപ്പം എഴുതിയ അടിക്കുറിപ്പാണ് ഇത് . ‘ചിത്രത്തിന് കടപ്പാട്: ഏട്ടന് മോഹന്‍ലാല്‍’ എന്നും ദുര്‍ഗ എഴുതി. നിഴലും വെളിച്ചവും തമ്മിൽ ഇടകലര്‍ന്ന ചിത്രവും, കാഴ്ചയ്ക്ക് ഇമ്പമുള്ളതുമാണ് ഇത് .
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാം’ ഈ സിനിമയാണ് ദുര്‍ഗയുടെ പുതിയ ചിത്രം. തൃഷയാണ് ഈ ചിത്രത്തിലെ നായികാ. ‘റാം’ എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ദുര്‍ഗയും അവതരിപ്പിക്കുന്നത്. നേരത്തേ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘പ്രേതം 2’ എന്ന ചിത്രത്തിൽ ദുർഗയുടെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നടി എന്നതിനപ്പുറം ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ദുര്‍ഗ കൃഷ്ണ.