നിലവാരം കുറഞ്ഞതെന്നു അവകാശ പെടുന്ന സീരിയലിന്റെ റേറ്റിംഗ് ഒന്ന് നോക്കു.. ആരുടെ നിലവാരമാണ് അതില് നിന്നു മനസിലാക്കുക:അരുണ്‍ഗോപി

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് അരുണ്‍ ഗോപി പങ്കുവച്ച പോസ്റ്റിന് വന്ന കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിലവാരം ഒരു മാറ്റര്‍ തന്നെയാണ് അരുണ്‍… ഭൗതിക അന്തരീക്ഷവുമായി നടത്തിയ ഈ താരതമ്യത്തില്‍ തന്നെ പിശകുണ്ട്..

എന്തുകൊണ്ട് പ്രേക്ഷകര്‍ സന്തോഷ് പണ്ഡിറ്റിന്റെ സിമികള്‍ കാണാതെ ശ്യാമപ്രസാദിനെയോ ലോഹിതദാസിനെയോ സെലക്ട് ചെയ്യുന്നു എന്നതില്‍ ഉണ്ട് ഇതിനുള്ള ഉത്തരം. നമ്മുടെ പ്രോഡക്ട് എന്ത് തന്നെയുമാവട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്‌ലക്ഷന്‍ ഉണ്ട് ..നമുക് ഇ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളുടെ ഒരു പരിച്ഛേദമാണ് ഓരോ കലയും .സൊ കാണുന്നവരെ ബഹുമാനിക്കലും ഇതിന്റെ ഭാഗമാണ് എന്നായിരുന്നു കമന്റ്.

അതിന് മറുപടിയായി അത്രയേ ഞാനും പറഞ്ഞുള്ളു.. നമ്മുടെ പ്രൊഡക്ടുകള്‍ എന്തുമാകട്ടെ അതില് നമ്മുടെ നിലവാരത്തിന്റെ റിഫ്‌ലക്ഷന്‍ ഉണ്ട്… സീരിയലുകള്‍ മികച്ച നിലവാരം ഉള്ളവ ആണെന്നല്ലല്ലോ ഞാനും പറഞ്ഞത്.. നിലവാരം ഓരോന്നിലും ഉറപ്പാക്കണം എന്ന് തന്നെയല്ലേ.. പിന്നെ ഏറ്റവും നിലവാരം കുറഞ്ഞതെന്നു അവകാശ പെടുന്ന സീരിയലിന്റെ റേറ്റിംഗ് ഒന്ന് നോക്കു.. ആരുടെ നിലവാരമാണ് അതില് നിന്നു മനസിലാക്കുക.. അരുണ്‍ ഗോപി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!