അഭിനയം നിര്‍ത്തുമെന്ന ഭീഷണിയുമായി നടന്‍

പുതിയ സിനിമ ഒടിടിയ്ക്ക് നല്‍കിയതില്‍ നടന്‍ നാനിയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ്. ടക് ജഗദീഷ് എന്ന സിനിമ ഒടിടിക്ക് നല്‍കിയ നാനിയുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു പ്രതിഷേധം അറിയിച്ചുകൊണ്ട് സംഘടന അറിയിച്ചത്. എന്നാല്‍ ഇനി വരുന്ന തന്റെ ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ അഭിനയം നിര്‍ത്തുമെന്ന് നാനി അറിയിച്ചു.

‘അവരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല. തിയറ്റര്‍ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരി?ഗണന. കാര്യങ്ങള്‍ എല്ലാം സാധാരണ രീതിയില്‍ ആയി, സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി തുടങ്ങുമ്പോള്‍ എന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏതെങ്കിലും ഒന്ന് തിയറ്റര്‍ റിലീസ് ഒഴിവാക്കുകയാണെങ്കില്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും. സിനിമയില്‍ നിന്ന് മാറി നില്‍ക്കും’ നാനി വ്യക്തമാക്കി.

അതേസമയം, ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ടക് ജ?ഗദീഷിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രം സെപ്റ്റംബര്‍ 10ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!