‘വാങ്ക്’ എന്ന ചിത്രത്തിലൂടെ വീണ്ടും അനശ്വര

 

കാവ്യ പ്രകാശ് സംവിധാനം ചെയ്ത ‘വാങ്കി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അനശ്വര രാജനാണ് നായിക,
ഉണ്ണി ആറിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എഴുതിയത് ശബ്‌ന മുഹമ്മദ് ആണ്. സംഗീതം ഔസേപ്പച്ചന്‍. ഛായാഗ്രഹണം അര്‍ജുന്‍ രവിയാണ് നൽകിയിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് അനശ്വര രാജന്‍. അതുകഴിഞ്ഞു ജിബു ജേക്കബിന്റെ ‘ആദ്യരാത്രി’യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ ‘വാങ്കി’ല്‍ വിനീത്, ജോയ് മാത്യു, നന്ദന വര്‍മ്മ, ഗോപിക രമേശ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!