സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി! പത്തൊന്‍പതാം നൂറ്റാണ്ടിന്റെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്ററുമായി വിനയന്‍!

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു്. ദീപ്തി സതിയുടെ സാവിത്രി തമ്പുരാട്ടിയെ പരിചയപ്പെടുത്തിയായിരുന്നു സംവിധായകന്‍ എത്തിയത്. സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, സുദേവ് നായര്‍ ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ പുറത്തുവിട്ടത്.

‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ നാലാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നു റിലീസു ചെയ്യുകയാണ്. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയില്‍ അന്‍പതിലധികം പ്രമുഖ നടീനടന്‍മാര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയതാരം

‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ നാലാമതു character poster ഇന്നു റിലീസു ചെയ്യുകയാണ്…

ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയില്‍ അന്‍പതിലധികം പ്രമുഖ നടീനടന്‍മാര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ poster ലൂടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്..
വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സില്‍ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തില്‍ തിരുവിതാംകുറിലെ താണജാതിക്കാര്‍ അയിത്തത്തിന്റെ പേരില്‍ അനുഭവിക്കുന്ന യാതനകള്‍ നേരില്‍ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..
അതേ സമയം തന്നെ തീണ്ടലിന്റെയും തൊടീലിന്റെയും പേരില്‍ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തികള്‍ക്കെതിരെ ആറാട്ടു പുഴയില്‍ നിന്ന് ഒരാള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു..
അധ:സ്ഥിതര്‍ക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു..
വേലായുധനെ നേരില്‍കണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു..
നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്‌നി പരീക്ഷകളായിരുന്നു.
ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകള്‍ക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവന്‍ നല്‍കി.

കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്‌കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്. കരുമാടിക്കുട്ടന്‍ എന്ന എന്റെ ചിത്രത്തിലൂടെത്തന്നെയാണ് സുരേഷ്‌കൃഷ്ണ സിനിമയിലേക്കു വന്നത്.. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാന്‍ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ടെന്ന് വിനയന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!