‘എട്ടു കോളം’

മൊട്ടിട്ട മുല്ലകള്‍’ എന്ന ചിത്രത്തിന് ശേഷം വിനോദ് കണ്ണോല്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ‘എട്ടു കോളം’. പത്രത്തില്‍ വരുന്ന ഒരു
എട്ടു കോളം വാര്‍ത്ത നമ്മള്‍ വായിക്കുകയും ഒരു നേരത്തെ ചര്‍ച്ചയാക്കി അത് വിട്ടുകളയുകയും ചെയ്യും. പിന്നീട് അതെ സംഭവം മറ്റൊരിടത്ത് വേറെ ചില ആളുകളുടെ പേരില്‍ നാലു കോളം അല്ലെങ്കില്‍ ഏട്ടു കോളം വാര്‍ത്തയായി വരുന്നതും പതിവാണ്.

അത് പോലെ ഒരു സായാഹ്ന പത്രത്തില്‍ അച്ചടിച്ചു വന്ന ഏട്ടു കോളം വാര്‍ത്ത വിഷയമായി വരുന്ന ‘എട്ടു കോളം’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം കാസറഗോഡും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.

വി മൂവീസ് ആന്‍ഡ് ഫിലിം ഫാക്ടറി എന്നി ബാനറില്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കൂക്കള്‍ രാഘവന്‍,സുമേഷ് നാരായണന്‍, ദിനേശന്‍ തൊട്ടിയില്‍,ഹനീഫ ബേക്കല്‍,എം ഹാരിസ്, ഷാഹിദ് ദില്‍സേ, ദിവ്യരാജ്,ഗോകുല്‍ നാഥ്, ഷഹീര്‍ ഷാ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ദീപേഷ് പുതിയപുരയില്‍ ഛായാഗ്രഹണവും ഫസ്റ്റ് കട്ട് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!