ഇച്ചാക്ക ഡ്രൈവ് ചെയ്യുന്ന കാറില്‍ ഇരിക്കാന്‍ എനിക്കു പേടിയായിരുന്നു, എനിക്കിഷ്ടം ഡ്രൈവര്‍ ഓടിക്കുന്നതാണ്: മോഹന്‍ലാല്‍

മലയാളസിനിമയില്‍ 50 വര്‍ഷം പിന്നിട്ട മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മനോരമയിലെഴുതിയ ലേഖനത്തില്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

ചെന്നൈയില്‍ ജീവിച്ച കാലത്തു തങ്ങള്‍ പരസ്പരം മിക്ക ദിവസവും കാണുമായിരുന്നെന്നും എന്നാല്‍ ഒരു കാര്യത്തില്‍ മാത്രമാണ് തനിക്ക് മമ്മൂട്ടിയെ പേടിയായിരുന്നതെന്നും അദ്ദേഹം കുറിച്ചു. . ഇച്ചാക്ക ഡ്രൈവ് ചെയ്യുന്ന കാറില്‍ ഇരിക്കാന്‍ എനിക്കു പേടിയായിരുന്നു. നന്നായി ഡ്രൈവ് ചെയ്യും. പക്ഷേ എനിക്കിഷ്ടം ഡ്രൈവര്‍ ഓടിക്കുന്നതാണ്. മിക്കപ്പോഴും പോകുമ്പോള്‍ എന്നെയും വിളിക്കും. ഞാന്‍ പോകില്ല.

അന്നു രണ്ടുപേരും തുടക്കക്കാരായ കുട്ടികളായിരുന്നു. പിന്നീടു വലിയ കുട്ടികളായതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇച്ചാക്ക കൊച്ചിയിലും ഞാന്‍ ചെന്നൈയിലും തിരുവനന്തപുരത്തുമായി. അതോടെ കാണുന്നതും കുറഞ്ഞു. ഇത് അടുപ്പം കുറയാന്‍ ഇടയാക്കിയെന്നല്ല എന്നാലും ദിവസേനയുള്ള കാര്യങ്ങള്‍ അറിയാതായി. ഒരേ വീട്ടില്‍ ജനിച്ച സഹോദരന്മാരായാല്‍പ്പോലും അങ്ങനെയാണല്ലോ. വിളിക്കുമ്പോള്‍ പുതിയ സിനിമകളെക്കുറിച്ചു പറയും. എന്നോടും ചോദിക്കും. മോഹന്‍ലാല്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!