ഇല്ലാത്ത കുറ്റം ചുമത്തുന്നു, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു; പൊലീസിന എതിരെ നടി മീര മിഥുന്‍

പൊലീസിനെതിരെ കോടതിയില്‍ ജാതി അധിക്ഷേപ കേസില്‍ ജയിലിലായ നടി മീര മിഥുന്‍. താരത്തെ വിചാരണക്കായി എഗ്മോര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആരോപണം ഉന്നയിച്ചത്. സ്റ്റാര്‍ ഹോട്ടല്‍ മാനേജരെ ഭീഷണിപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കായാണ് താരത്തെ കോടതിയില്‍ എത്തിച്ചത്.

പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് മീര ജഡ്ജിയോട് പരാതിപ്പെട്ടത്. കേസുകളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നും മീര പറയുന്നു. അതേസമയം കോടതി മീരക്ക് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചിതയാക്കിയില്ല.

2 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ 14ന് വീണ്ടും ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമത്തിലൂടെ പിന്നാക്ക വിഭാഗത്തിലുള്ളവരെ അതിക്ഷ്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് മീര മിഥുനെതിരെ കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!