ഒരു കാര്യം മനസ്സിലായി ഇനിയൊരു ചന്തുവിന്റെ ആവശ്യമില്ല, ലുലു അല്ലു, ലുലു അല്ലു; ഒമര്‍ ലുലുവിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

വാരിയംകുന്നന്‍ സിനിമ ചെയ്യുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ ചെയ്യും എന്നായിരുന്നു ഒമറിന്റെ പ്രഖ്യാപനം.

പിന്നീട് തന്റെ ഈ തീരുമാനം മാറ്റുകയാണെന്നും ഈ സിനിമയില്‍ കൂടുതല്‍ ഇനി ആര്‍ക്കും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ഒമര്‍ പറഞ്ഞത്. സംവിധായകന്റെ ഈ പ്രസ്താവനയോട് പരിഹാസരൂപത്തിലായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.

ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍: പ്രീ ബിസിനസ് നോക്കാതെ 50 കോടി കിട്ടിയിരുന്നെങ്കില്‍ ജാലിയന്‍ കണാരനെ നായകനാക്കി ചന്തു ചേകവരുടെ ആരും കാണാത്ത കഥ പറയണം എന്നുണ്ടായിരുന്നു. പൈസ നോക്കണ്ട, ഒന്നും കയ്യിലില്ല എന്നും പറഞ്ഞ് പ്രൊഡ്യൂസര്‍ ചങ്ക് വരെവന്നു. ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി.

ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല. റാഫിയും മെക്കാര്‍ട്ടിനും കൂടി ചന്തുവിന്റെ മാത്രമല്ല മലഭൂതത്തിന്റെയും ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്റെയും മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘ചതിക്കാത്ത ചന്തു’വില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ ഇനിയൊന്നും പറയാനില്ല. കൂടെ നില്‍ക്കുകയും കാലുവാരുകയും ചെയ്ത എല്ലാവര്‍ക്കും പൈസ കളയാന്‍ മുന്നിട്ടിറങ്ങിയ ചങ്ക് ബ്രോയ്ക്കും നന്ദി. ലുലു അല്ലു, ലുലു അല്ലു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!