കരുണ സംഗീതനിശയുടെ സംഘാടകരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടും പൊലീസ് പരിശോധിക്കും

കരുണ സംഗീതനിശയിലെ സംഘാടകര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടോ എന്നാവും പരിശോധിക്കുക. സംഘാടകരായ ആഷിഖ് അബുവിനേയും ബിജി ബാലിനെയും ആണ് പരിശോധിക്കുക. .സ്പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ സ്വന്തം അക്കൌണ്ടില്‍ കൈപറ്റിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഫ്രീ ആയിട്ടു പാസ്സുകൾ നൽകിയിരുന്നു, എന്നാൽ ആ പേരില്‍ ഏതെങ്കിലും തരത്തില്‍ പണം തട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കും.

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമാക്കിയാണ് ഈ പരിപാടി നടത്തിയത്. എന്നാൽ പരിപാടി കഴിഞ്ഞിട്ടും മാസങ്ങൾ ഏറെ ആയിട്ടും ദുരിതാശ്വസ നിധിയിലേക്ക് പണം എത്തിയില്ല. തുടർന്ന് നടത്തിയ പരിപാടി തട്ടിപ്പാണെന്ന ആരോപണം ഉയർന്നതോടെ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു. ആഷിഖ് അബു തന്റെ ഫേസ്ബുക്കിൽ ഇതിന്റെ വിശദീകരണവുമായി എത്തിയിരുന്നു ചെയ്തു.

മേള സാമ്പത്തികമായി പരാജയമായിരുന്നുവെന്നും പരിപാടിക്ക് 23 ലക്ഷത്തോളം രൂപ ചെലവായെന്നും സംഘാടകര്‍ അവകാശവാദം ഉന്നയിക്കുന്നു. പരിപാടി കണ്ടത് 4000 പേരാണ്. ഇതില്‍ 3000 പേരും സൗജന്യ പാസിലായിരുന്നു സംഗീതനിശ കണ്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റതെന്നും സംഘാടകര്‍ വിശദീകരിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!