അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയിന്‍ കൂട്ടുകെട്ടില്‍ കണ്ണന്‍ താമരക്കുളത്തിന്റെ ‘വരാല്‍’;ചിത്രീകരണം ആരംഭിച്ചു

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയിന്‍ ടീം ഒന്നിക്കുന്ന, കണ്ണന്‍ താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയില്‍ നടന്നു. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും വരാല്‍.

ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിന്‍, കൊല്ലം തുളസി, സുധീര്‍, നിത പ്രോമി, മന്‍രാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍; അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര്‍ പ്രകാശ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്: ഷാലു പെയ്യാട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഗവണ്മെന്റിന്റെ കോവിഡ് മാനദണ്ഢങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് സെപ്തംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിച്ച ‘വരാലി’ന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!