ഹാപ്പിലി മാരീഡ് ‘ ടൈറ്റില്‍ പോസ്റ്റര്‍

വെള്ളം ‘എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം കന്നടയില്‍ മറ്റൊരു ഹിറ്റൊരുക്കാന്‍ ഒരുങ്ങുകയാണ് വെള്ളത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും. തെന്നിന്ത്യയിലെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് നടനായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വി അമ്പാര്‍ നായകനായ ‘ഹാപ്പിലി മാരീഡ് ‘ എന്ന ചിത്രമാണ് ഇവര്‍ നിര്‍മ്മിക്കുന്നത്.

ഇവര്‍ക്കൊപ്പം ബിജി അരുണും നിര്‍മ്മാണ പങ്കാളിയാണ്. മലയാളികളായ അരുണ്‍ കുമാര്‍ എം, സാബു അലോഷ്യസ് എന്നിവര്‍ ഒരുമിച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. നായകനായ പൃഥ്വി അംബാര്‍ കാസര്‍ഗോഡ്കാരനായ മലയാളി കൂടിയാണ്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സ്, സില്‍വര്‍ ട്രെയിന്‍ ഇന്റര്‍നാഷണലും ഒരുമിച്ച് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലോഹിത് എച്ച്എസ് ഫ്രൈഡേ ഫിലിംസും കൈകോര്‍ക്കുന്നു. ശിവരാജ് കുമാറിന്റെ ബൈരാഗി,ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ദിയ ഹിന്ദി, തെലുഗു റീമേക്ക്, ലോഹിത് ഒരുക്കുന്ന അഹല്യ, ഷുഗര്‍ ലെസ്, ഫോര്‍ രജിസ്‌ട്രേഷന്‍ എന്നിങ്ങനെ ഒരുപിടി സിനിമകളാണ് പൃഥ്വി അംബാറിന്റെതായി ഒരുങ്ങുന്നത്.

മലയാളി നടനായ ശ്രീജിത്ത് രവിയുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വില്ലന്‍ വേഷമാണ് ശ്രീജിത്ത് രവിയുടേത്. മന്‍വിത കാമത്ത്,ധര്‍മ്മണ്ണ, സഹാന ഗൗഡ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
വിവാഹശേഷം സന്തോഷകരമായി ജീവിക്കുന്ന ദമ്പതികള്‍ക്കിടയിലേക്ക് ഒരു യുവതി കടന്നുവരുന്നതോടെ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഏറെയും മലയാളികളാണ്. ചായാഗ്രഹണം ജിതിന്‍ ദാസ്, എഡിറ്റര്‍ വിനയന്‍ എം ജെ, സംഗീതം നോബിന്‍ പോള്‍, ആര്‍ട്ട് ജിതിന്‍ ദാസ് , കോസ്റ്റ്യൂം നയന ശ്രീകാന്ത്, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ബാംഗ്ലൂര്‍ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!