അതിനെ കുറിച്ച് ഇതുവരെ ദിലീപ് ചോദിച്ചിട്ടുമില്ല: കെപിഎസി ലളിത

ദിലീപ് തനിക്ക് മകനെ പോലെയാണെന്ന് കെപിഎസി ലളിത. ദിലീപ് തനിക്ക് ചെയ്ത് തന്ന സഹായങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. ഒരു രൂപ പോലും ഇല്ലാതിരുന്ന കാലത്ത് ദിലീപ് സഹായിച്ചതിനെ കുറിച്ചും താരം പറയുന്നുണ്ട്.

മകനെ പോലെയാണ് ദിലീപ്. എല്ലാ കാര്യങ്ങളും ഇങ്ങോട്ടും പറയാറുണ്ട്. തന്റെ മനസ് വിഷമിച്ചാല്‍ ഓടി എത്തുന്നവരില്‍ ഒരാളാണ്. തന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ദിലീപിന്റെ കോള്‍ എത്തും. കാര്യങ്ങള്‍ തിരക്കും. ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

മകളുടെ കല്യാണ നിശ്ചയത്തിന്റെ സമയത്തും ദിലീപ് സഹായിച്ചിരുന്നു. ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപ് ആയിരുന്നു അറിഞ്ഞ് സഹായിച്ചത്. അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് പോലുമില്ല. കല്യാണത്തിന്റെ സമയത്തും അങ്ങനെയായിരുന്നു.

പൈസയുമായി ഒരാള്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കാശിനെ കുറിച്ച് തന്നോട് ചോദിച്ചിട്ടില്ല എന്നാണ് കെപിഎസി ലളിത ഒരു അഭിമുഖത്തില്‍ പറയുന്നത്. വിവാഹമോചനത്തിന് ശേഷം ദിലീപിനോട് വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കെപിഎസി ലളിത പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!