നടി തൃഷയെയും സംവിധായകന് മണിരത്നത്തെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. പൊന്നിയന്‍ സെല്വന് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് തൃഷ ചെരുപ്പ് ധരിച്ച് കയറിയതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിന് അകത്താണ് പൊന്നിയന്‍ സെല്‍വന്റെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഇതിനിടെ പകര്‍ത്തിയ തൃഷയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിന് അകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്നത്. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.