പൊടിപാറുന്ന സംഘട്ടന രംഗവുമായി ‘ഭീഷ്മ വര്‍ധന്‍’; ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഭീഷ്മപര്‍വ്വം’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പുറത്ത്. ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് പോസ്റ്ററില്‍. ഗ്യാംഗ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.

അമേരിക്കന്‍ സംവിധായകന്‍ ആന്‍ഡി വാര്‍ഹോളിന്റെ ‘സമയം എപ്പോഴും മാറുമെന്ന് അവര്‍ പറയുന്നു, പക്ഷേ നിങ്ങള്‍ അവ സ്വയം മാറ്റണം’ എന്ന ഉദ്ധരണി പങ്കുവച്ചാണ് അമല്‍ നീരദ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്. പോസ്റ്ററില്‍ കാണാന്‍ കഴിയും വരാന്‍ പോകുന്ന സിനിമയുടെ റേഞ്ച്, തീപ്പൊരി ഐറ്റം തന്നെ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!