പൊതുവേ പിറന്നാളുകള്‍ ആഘോഷിക്കാറില്ല, എന്നാല്‍ അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരും ഈ ദിവസം ഇങ്ങനെയാക്കി: മമ്മൂട്ടി

ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. പൊതുവെ പിറന്നാളുകള്‍ ആഘോഷിക്കാറില്ല. പക്ഷേ തനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായവര്‍ തന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കണ്ട് ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി. നിങ്ങള്‍ തരുന്ന ഈ സ്‌നേഹം ഇരട്ടിയായി താന്‍ തിരിച്ചും പങ്കുവെയ്ക്കുന്നു എന്നു പറഞ്ഞാണ് മമ്മൂട്ടിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ കുറിപ്പ്:

മുഖ്യമന്ത്രി മുതല്‍ ഒട്ടേറെ നേതാക്കള്‍, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങി അനേകം സഹപ്രവര്‍ത്തകര്‍, രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, പത്ര-ചാനല്‍-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, പേജുകള്‍, എല്ലാത്തിലും മുകളില്‍ ആഘോഷങ്ങള്‍ പങ്കുവച്ചു കൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്‌നേഹം എന്നെ അറിയിച്ചതും വല്ലാതെ സ്പര്‍ശിച്ചു.

പൊതുവേ ഞാന്‍ പിറന്നാളുകള്‍ അങ്ങനെ ആഘോഷിക്കാറില്ല. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായവര്‍ എന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കണ്ട് ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി.

ഞാന്‍ ശരിക്കും ധന്യനായി. എന്റെ ഹൃദയം തൊട്ട് ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന ഈ സ്‌നേഹം ഇരട്ടിയായി ഞാന്‍ തിരിച്ചും പങ്കുവയ്ക്കുന്നു. നിങ്ങളെ എല്ലാവരെയും രസിപ്പിച്ചും സന്തോഷിപ്പിച്ചും കഴിയുന്ന കാലത്തോളം സാധിക്കണമെന്നാണ് ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!