സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? : ഹരീഷ് പേരടി

മോഡല്‍ നിമിഷ ബിജോയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. പള്ളിയോടത്തില്‍ ചെരുപ്പിട്ട് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നിമിഷയുടെ ഫോട്ടോഷൂട്ട് വിവാദമായത്. പള്ളിയോടത്തില്‍ ചെരുപ്പിട്ടുകയറി മതവികാരത്തെ വൃണപ്പെടുത്തി എന്ന് ആക്ഷേപിച്ച് നടിക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്.

പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് നിമിഷ മാപ്പ് പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ് ഇപ്പോഴും എന്നാണ് നിമിഷ പറയുന്നത്. ഇതിനു പിന്നാലെയാണ് നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.

”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ.. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?.. അതോ?… തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമ്മോണ്‍” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

അതേസമയം, പള്ളിയോട സേവാസംഘം നല്‍കിയ പരാതിയില്‍ നിമിഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല, പാദരക്ഷകള്‍ ഉപയോഗിക്കാറില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!