പട്ടേലരും ബെല്ലാരി രാജയുമായി മഞ്ജു, തൊമ്മിയും ചാമിയാരുമായി സൗബിനും; മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ സമ്മാനം ഒരുക്കി ‘വെള്ളരിക്കാപട്ടണം’ `

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ‘വെള്ളരിക്കാപട്ടണം’ ടീം ഒരുക്കിയ വേറിട്ട മോഷന്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും മമ്മൂട്ടിയുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ക്കൊത്ത് അണിനിരക്കുന്ന മോഷന്‍ പോസ്റ്ററാണ് ഒരുക്കിയത്.

ഒരു വടക്കന്‍വീരഗാഥ, വിധേയന്‍, അമരം, രാജമാണിക്യം എന്നീ ചിത്രത്തിലെ രംഗങ്ങളാണ് മോഷന്‍ പോസ്റ്ററിലുള്ളത്. ചന്തുവായും, പട്ടേലരായും, അച്ചൂട്ടിയായും, ബെല്ലാരി രാജയായും മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ആരോമലുണ്ണി, തൊമ്മി, രാഘവന്‍, ചാമിയാര്‍ എന്നീ കഥാപാത്രങ്ങളായാണ് സൗബിന്‍ പോസ്റ്ററിലുള്ളത്. പ്രെയ്സ് ദി ലോഡ് എന്ന സിനിമയില്‍ നിന്നുള്ള ഡയലോഗുമുണ്ട്. പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!