താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ’; വിമര്‍ശിച്ച് ജിയോ ബേബി

NEWSROOM
VOICES
MOVIES
SPORTS
BUSINESS
VIDEOS
MIRROR
LIFE
TECH
HEALTH
NRI
MORE

CELEBRITY TALK
‘താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ’; നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ജിയോ ബേബി
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക് |Thursday, 9th September 2021, 3:47 pm

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ പാല ബിഷപ്പിനെതിരെ സംവിധായകന്‍ ജിയോ ബേബി. ”വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു പറയുവാണ്. താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നാര്‍കോട്ടിക്, ലവ് ജിഹാദുകള്‍ കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചനസന്ദേശത്തില്‍ പറയുന്നു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറയുന്നുണ്ട്.

എട്ട് നോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു.

മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!