പുഴു ലുക്കില്‍ പ്രതിപക്ഷ നേതാവിനൊപ്പം മമ്മൂട്ടി

പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍. നിര്‍മ്മാതാവ് ആന്റോ ജോസഫ് ആണ് തൃശൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍’ എന്ന കുറിപ്പോടെയാണ് ആന്റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

”തൃശൂരില്‍ ഒരു സ്വകാര്യ ചടങ്ങിനിടെ മമ്മൂക്കയോടും ആന്റോ ജോസഫിനോടും ഒപ്പം” എന്ന ക്യാപ്ഷനോടെ വി.ഡി സതീശനും ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘പുതിയ നേതൃത്വത്തില്‍ അസൂയപ്പെട്ട് മമ്മൂക്കയും വലത്തോട്ട് വന്നാല്‍ സ്വാഭാവികം’ എന്നാണ് ഒരു കമന്റ്. രമേഷ് പിഷാരടി എന്നും കൂടെയുണ്ടാകുമോ എന്നും പലരും ചോദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!