ചേച്ചി, എന്തിനാണ് കഷ്ടപ്പെടുന്നത്’; കമന്റിന് മറുപടിയുമായി റിമ കല്ലിങ്കല്‍

സംവിധായകന്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. പീറ്റേഴ്സ്ബര്‍ഗിലുള്ള പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്സില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള കമന്റുകള്‍ എത്തിയതോടെ ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് താരം.

”പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്നായിരുന്നു ഒരു കമന്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ റിമയുടെ മറുപടിയും എത്തി. ”അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം” എന്നാണ് റിമ പറയുന്നത്.

”ആളുകളെ എങ്ങനെ സമര്‍ത്ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്രം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ” എന്നാണ് മറ്റൊരു കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!