ആ കണ്ണട ഇനി സയീദ് മസൂദിന് സ്വന്തം; ചിത്രവുമായി പൃഥ്വിരാജ്, വില തിരഞ്ഞ് ആരാധകര്‍

സ്റ്റീഫന്‍ നെടുമ്പുള്ളിയില്‍ നിന്നും ഖുറേഷി അബ്രാം ആയുള്ള മോഹന്‍ലാലിന്റെ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ആരാധകരെ ഹരം കൊള്ളിച്ചത്. ലൂസിഫര്‍ സിനിമയില്‍ അബ്രാം ഖുറേഷി ഉപയോഗിച്ചിരുന്ന കൂളിംഗ് ഗ്ലാസ് പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഈ വിവരം പങ്കുവെച്ചത്. ഇതോടെ കണ്ണയുടെ വില തിരയുകയാണ് ആരാധകര്‍. ഈ കണ്ണട തരുമോ എന്ന് ചോദിച്ചും ചില ആരാധകര്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇത് ഉണ്ണി മുകുന്ദന്‍ അല്ല എന്ന കമന്റുകളും എത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019ല്‍ റിലീസായ ചിത്രമാണ് ലൂസിഫര്‍. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍, ടൊവിനോ, വിവേക് ഒബ്‌റോയ്, ബൈജു, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഷാജോണ്‍, നൈല ഉഷ, ഫാസില്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്.

അതേസമയം, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ പേര് ഗോഡ്ഫാദര്‍ എന്നാണ്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നയന്‍താര ആണ് ചിത്രത്തില്‍ നായിക. സത്യദേവ് ആണ് ചിത്രത്തിലെ മറ്റൊരു താരം. ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമാണിത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!