FILM NEWS മഞ്ജു വാര്യര്‍ ഇനി അറബിയും പറയും; ‘ആയിഷ’ വരുന്നു, പ്രഖ്യാപിച്ച് താരം

43-ാം പിറന്നാള്‍ ദിനത്തില്‍ മലയാള-അറബിക് ചിത്രത്തിന്റെ പ്രഖ്യാപനവുമായി മഞ്ജു വാര്യര്‍. ‘ആയിഷ’ എന്ന് പേരിട്ട ചിത്രം നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ സക്കറിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.

മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആഷിഫ് കക്കോടി ആണ് രചന. എം. ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളിലാണ് ചി്ര്രതം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. സഹ-നിര്‍മ്മാണം- ഷംസുദ്ധീന്‍ എം.ടി., ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- മസ്ഹര്‍ ഹംസ, ചമയം- റോണക്‌സ് സേവ്യര്‍, ശബ്ദ സംവിധാനം- ടോണി ബാബു.

ഗാനരചന- ബി.കെ. ഹരി നാരയണന്‍, സുഹൈല്‍ കോയ, നിര്‍മ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിര്‍മ്മാണ നിര്‍വ്വഹണം – റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ബിനു ജി., സ്റ്റില്‍സ്-രോഹിത് കെ. സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്. 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്നു. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!