എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചത്?

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സുരക്ഷാജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടിസ്.

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. എന്തു കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്.

മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി. അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തത് എന്നാണ് ജീവനക്കാരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!