ബഹുമാനമാണ് ലഭിക്കേണ്ടത്’; വിവാദങ്ങളോട് കരീന

സിനിമയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കുന്നതിനെ കുറിച്ച് സംസാരിച്ച് ഇപ്പോള്‍ പലരും രംഗത്തു വരുന്നതില്‍ സന്തോഷമുണ്ടെന്ന് നടി കരീന കപൂര്‍. രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദ ഇന്‍കാര്‍നേഷന്‍’ എന്ന സിനിമയ്ക്ക് പ്രതിഫലമായി 12 കോടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കരീന ട്രോളുകളില്‍ നിറഞ്ഞിരുന്നു.

എന്താണ് തനിക്ക് വേണ്ടത് എന്നാണ് താന്‍ വ്യക്തമാക്കുന്നത്, അതിന് ആ ബഹുമാനം ലഭിക്കണമെന്ന് കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്നുമാണ് കരീന ട്രോളുകളോട് പ്രതികരിക്കുന്നത്. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായെങ്കിലും സിനിമയില്‍ സജീവമാണ് കരീന. സെയ്ഫിനെ വിവാഹം കഴിച്ചപ്പോള്‍, വിവാഹിതയായ നടിക്കൊപ്പം ജോലി ചെയ്യാന്‍ ഒരു നിര്‍മ്മാതാവും ആഗ്രഹിക്കില്ല അതിനാല്‍ തന്റെ കരിയര്‍ അവസാനിക്കുമെന്ന് പലരും പറഞ്ഞു. ആ സമയത്ത്, വിവാഹം കഴിച്ച മറ്റൊരു ബോളിവുഡ് നടിയും ജോലി തുടര്‍ന്നിട്ടില്ലായിരുന്നു.

വിവാഹം തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെങ്കില്‍, അത് നല്ലതാണ്, അതാണ് തന്റെ വിധി, അതുകൊണ്ട് താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാതിരിക്കാന്‍ പോകുന്നില്ല എന്നാണ് താന്‍ ചിന്തിച്ചത് എന്നും കരീന പറയുന്നു. ആദ്യ മകന്‍ തൈമൂറിനെ ഗര്‍ഭത്തിലിരിക്കെയാണ് കരീന വീരേ ദി വെഡ്ഡിംഗ് ചിത്രത്തില്‍ അഭിനയിച്ചത്. ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ ഇനി റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!